തിരുവനന്തപുരം: ഇടതു പക്ഷ വേദികളിൽ സജീവമായിരുന്ന ദീപ നിശാന്തിനെ തള്ളി പറഞ്ഞ് എസ്‌എഫ്‌ഐ സംസ്ഥാന നേതൃത്വം. കേരളവർമ്മ കോളേജിൽ അധ്യാപികയും എഴുത്തുകാരിയുമായ ദീപക്ക് എസ്‌എഫ്‌ഐയുടെ പരിപൂർണ്ണ പിന്തുണ ഉണ്ടായിരുന്നു. എന്നാൽ ദീപക്കുള്ള പിന്തുണ പിൻവലിക്കുന്ന പ്രസ്താവനയാണ് സംസ്ഥാന നേതൃത്വത്തിൻ്റേത്. മോഷണം സാഹിത്യേഖലയിലായാലും ഏത് മേഖലയിലായാലും മോഷണം തന്നെയാണെന്ന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറികെ എം സച്ചിന്‍ ദേവ് വ്യക്തമാക്കി. എന്നാൽ എബിവിപി പ്രതിഷേധം ഉണ്ടായാൽ കേരള വർമ്മ യൂണിയൻ്റെ പിന്തുണ ടീച്ചർക്കു നൽകുമെന്നാണ് സൂചന
കേരള പ്രൈവറ്റ് കോളേജ് ടീച്ചർ അസോസിയേഷൻ്റെ മാഗസിനിലാണ് ദീപാ നിശാന്തിൻ്റെ കവിത അച്ചടിച്ച് വന്നത്. തൻ്റെ കവിത വികലമാക്കി ദീപ പ്രസിദ്ധികരിക്കുകയാണെന്ന് കാണിച്ച് കവി കലേഷ് രംഗത്തെത്തി. എന്നാൽ പ്രഭാഷകൻ ശ്രീ ചിത്രൻ അദ്ദേഹത്തിൻ്റെ കവിതയാണെന്ന് തെറ്റിദ്ധരിപ്പിച്ച് തനിക്ക് അയക്കുകയായിരുന്നുവെന്ന് ദീപ പറയുന്നു. കവിതാ ചോരണത്തിൽ സോഷ്യൽ മീഡിയയിൽ നിന്ന് ട്രോളുകളും വിമർശനങ്ങളുമാണ് ദീപാ നിശാന്തിന് നേരിടേണ്ടി വന്നത്. സാംസ്കാരിക – സാഹിത്യ മേഖലകളിലുള്ളവരും ദീപക്കും ശ്രീ ചിത്രനുമെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു