തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങിൽ നിന്നും എ എം എം എ ആധ്യക്ഷനും പ്രശസ്ത നടനും ആയ മോഹൻ ലാലിനെ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടു 107 പേർ ഒപ്പിട്ട നിവേദനം മുഖ്യ മന്ത്രിയ്ക്കു നൽകും. മാധ്യമ പ്രവർത്തകരും എഴുത്തുകാരും കൂടാതെ ഡബ്ളിയു സി സി അംഗങ്ങൾ ഉൾപ്പെടെയുള്ള ചലച്ചിത്ര പ്രവർത്തകർ രും ചേർന്നാണ് നിവേദനത്തിൽ ഒപ്പ് വച്ചത്. ഇതിൽ മുഖ്യ മന്ത്രി അനുകൂലമായ തീരുമാനം എടുത്തില്ലെങ്കിൽ ചടങ്ങിൽ ജൂറിയിലെ ഒരു വിഭാഗം പങ്കെടുക്കാതെ വിട്ടു നിൽക്കും എന്നാണ് അറിയുന്നത് .
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ വിഷയത്തിൽ വലിയ ചർച്ചകൾ നടക്കുകയായിരുന്നു. അതിന്റെ ഭാഗമായിട്ടാണ് 107 പേർ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിയ്ക്ക് കൈ മാറാൻ തീരുമാനിച്ചത്.
ദേശീയ പുരസ്‌കാരം രാഷ്‌ട്രപതി നല്കുന്ന മാതൃകയിലുള്ള ഒരു പുരസ്‌കാര ചടങ്ങ് ആണ്. അത് ലളിതവും അന്തസ്സുറ്റതുമായിരിക്കണമെന്നും കത്തിൽ ചൂണ്ടി കാട്ടുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട ദിലീപിനെ താര സംഘടനയിലേക്ക് തിരിച്ചെടുത്തതിൽ ഉള്ള പ്രതിഷേധമാണ് പുരസ്‌കാര ചടങ്ങിൽ മോഹൻ ലാലിനെ പങ്കെടുപ്പിക്കരുതെന്ന ആവശ്യത്തിന് പിന്നിലുള്ളത്.