കൗമാര കാലത്ത് കുട്ടികൾക്ക് ഉണ്ടാകുന്ന പ്രണയം എന്നും മാതാപിതാക്കൾക്ക് തലവേദന സൃഷ്ടിക്കുന്ന ഒന്നാണ്. ഇത്തരം ക്ഷണിക പ്രണയങ്ങൾ ഇക്കാലത്തു വർദ്ധിച്ചു വരുന്ന പ്രവണതയാണ് കണ്ടു വരുന്നത്. പ്രേമിക്കാൻ ഒരു ബോയ് (ഗേൾ )ഫ്രണ്ട് ഇല്ലെങ്കിൽ എന്തോ മോശം കാര്യമാണ് എന്ന ചിന്തയും ഇക്കാലത്തു വർദ്ധിച്ചു വരുന്നുണ്ട്.
കൗമാര സഹജമായ ഇത്തരം പ്രണയ ബന്ധങ്ങളെ മാതാപിതാക്ക ളും സ്കൂൾ അധികൃതരും വളരെ പക്വതയോടെ കൈകാര്യം ചെയ്തു ആരോഗ്യകരമായ ആണ് പെണ് സൗഹൃദ ത്തിലേക്ക് വഴി തിരിച്ചു വിടുകയാണ് വേണ്ടത്. കുട്ടികൾ ഇത്തരത്തിൽ പ്രണയ വഴികളി ലേക്കും ആക ർഷ ണങ്ങളിലേയ്ക്കും ശ്രദ്ധ തിരിക്കുന്നത് നേരത്തെ തിരിച്ചറിയാൻ ശ്രമിക്കണം. സൗഹൃദത്തിന്റെ അതിരുകൾ ലംഘിച്ചു അതൊരു ലഹരിയായി മാറിക്കഴിഞ്ഞാൽ പിന്നെ തിരുത്തിയെടുക്കുക എന്നുള്ളത് വളരെ ബുദ്ധിമുട്ട് ഉള്ള കാര്യമാകും.
മാതാപിതാക്കൾ വളരെ നേരത്തെ തന്നെ സൗഹൃദപരമായ ഒരു അടുപ്പം കുട്ടികളോട് ഉണ്ടാക്കി എടുത്താൽ ഇത്തരം ഇഷ്ടങ്ങൾ പൊട്ടിമുളയ്ക്കുമ്പോൾ തന്നെ അവർ അതൊക്കെ പങ്ക് വയ്ക്കാൻ ശ്രമിക്കും. ഏതെങ്കിലും ഒരു കൂട്ടുകാര നോടോ (കൂട്ടുകാരിയോടോ)അമിതമായി ആശ്രയത്വംകാട്ടുകയും ആ കുട്ടിയും ആയുള്ള ഇടപാട്കളിൽ രഹസ്യ സ്വഭാവം പ്രകടമാക്കുക യും ചെയ്താൽ ശ്രദ്ധിക്കുക. ഇതെല്ലാം അവരുടെ പ്രണയ രഹസ്യങ്ങൾ ആണെന്ന് തിരിച്ചറിഞ്ഞു ഉടനെ അവരെ ശിക്ഷിക്കാൻ നിൽക്കാതെ ഈ പ്രായത്തിന്റെ സവിശേഷതകളാണെന്ന് അംഗീകരിച്ചു കുട്ടികളോട് മൃദു സമീപനം സ്വീകരിക്കുക.
കൗമാര മനസ്സിന്റെ കോളിളക്കങ്ങളെ സമർത്ഥമായി കൈകാര്യം ചെയ്തു പഠനങ്ങളിലേക്കും കലാ കായികരംഗങ്ങളിലേക്കും ശ്രദ്ധ തിരിച്ചു വിട്ടു അവരെ കൂടുതൽ കാര്യാ ശേഷിയുള്ളവരാക്കാൻ പ്രാപ്തരാക്കണം. കൗമാര മനസ്സുകളിലെ സ്വാതന്ത്ര്യ ചിന്തകളെയും പ്രണയ ഭാവങ്ങളെയും നിരാകരിക്കാതെ തന്നെ കുട്ടികളെ നല്ലൊരു സൗഹൃദ വലയത്തിനുള്ളിലാക്കി മുന്നോട്ടു കൊണ്ട് പോകാൻ സാധിക്കും.