• Fri. Jan 10th, 2025

Malalyalashabdam

Latest Malayalam News and Videos

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ : ഭീകരാക്രമണങ്ങള്‍ക്കു വേണ്ടി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും എണ്ണായിരത്തിലധികം കുട്ടികളെ തെരഞ്ഞെടുത്തു

Byadmin

Jun 29, 2018

 

 

 

        ഭീകരപ്രവർത്തനങ്ങൾക്കായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും കഴിഞ്ഞ വർഷം മാത്രമായി എണ്ണായിരത്തിലധികം കുട്ടികളെ തെരെഞ്ഞെടുത്തുവെന്നു യു  എൻ റിപ്പോർട്ട്‌. കൂടാതെ വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെടുകയും അംഗഭംഗം സംഭവിക്കുകയും ചെയ്തത് പതിനായിരത്തിലേറെ കുട്ടികളാണ്. ഭീകരപ്രവർത്തനങ്ങൾക്കു കുട്ടികളെ തെരെഞ്ഞെടുക്കുന്നവരെ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും, കുട്ടികൾക്കെതിരെ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കാന്‍ യു  എൻനിനൊപ്പം സഹകരിക്കണമെന്നും യു എൻ ഇന്ത്യയോട് ആവശ്യപ്പെട്ടു. 

         വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടു ഫെബ്രുവരിയിൽ മാത്രം എട്ട് ആക്രമണങ്ങളാണ് പാകിസ്ഥാനിൽ ഉണ്ടായത്. അതിൽ നാലെണ്ണം പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളിനു നേരെയായിരുന്നു. ഭീകര സംഘടനകളുടെ ആക്രമണങ്ങളിൽ എത്ര കുട്ടികളാണ് കൊല്ലപ്പെട്ടതെന്നുള്ള ശരിയായ വിവരം ലഭ്യമല്ല. 

          പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള കുട്ടികൾ പഠിക്കുന്ന സ്‌കൂളുകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ ആശങ്കയുണ്ടെന്നു യു എൻ സെക്രട്ടറി ജനറൽ അഭിപ്രായപ്പെട്ടു  കുട്ടികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് പരിഹാരം കണ്ടെത്തണമെങ്കിൽ കലാപങ്ങൾക്ക് സമാധപരമായ പരിഹാരം കണ്ടെത്തുകയേ മാർഗ്ഗമുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *