തിരുവനന്തപുരം: എൽ.പി.ജി സബ്സിഡി പൂർണമായും നിർത്തലാക്കാനുള്ള തീരുമാനത്തിന് പിന്നാലെ, സബ്സിഡിയുള്ള ഗ്യാസ് സിലിണ്ടറിന് 23 രൂപയും വാണിജ്യ സിലിണ്ടറിന് 58 രൂപയും കുറച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. പുതുക്കിയ നിരക്ക് അനുസരിച്ച് സബ്സിഡി സിലിണ്ടറിന് 512.50 രൂപയും നോൺ സബ്സിഡിക്ക് 983 രൂപയുമാകും. രാജ്യാന്തര വിപണിയിലെ വില കുറഞ്ഞതാണ് പാചകവാതകത്തിന്റെ വിലകുറയാൻ കാരണം.