തിരുവനന്തപുരം: തലസ്ഥാത്തു നടക്കുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഗവര്‍ ണര്‍ പി സദാശിവത്തിന്റെ നിര്‍ ദ്ദേശാനുസരണം ബി .ജെ.പി നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചര്‍ ച്ച നടത്തും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ , ഒ രാജഗോപാല്‍ എം.എല്‍ .എ, ആര്‍ .എസ്.എസ് നേതാവ് പി ഗോപാലന്‍ കുട്ടി തുടങ്ങിയവരുമായാവും ചര്‍ ച്ച. അക്രമ സംഭവങ്ങളില്‍ വിശദീകരണം തേടി മുഖ്യമന്ത്രിയെയും ഡി.ജി.പി ലോക് നാഥ് ബഹ് റയെയും ഗവര്‍ ണര്‍ കഴിഞ്ഞ ദിവസം രാജ്ഭവനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. അക്രമങ്ങളില്‍ അസംതൃപ്തി അറിയിക്കാനായിരുന്നു അസാധാരണ നടപടി. കൂടിക്കാഴ്ചയ്ക്കുശേഷം ഗവര്‍ ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ സംബന്ധിച്ച റിപ്പോര്‍ ട്ട് നല്‍ യിരുന്നു. അതിനിടെ, തലസ്ഥാനത്ത് വീണ്ടും അക്രമത്തിന് സാധ്യതയുണ്ടെന്ന രഹസ്യ വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ എ.കെ.ജി സെന്റര്‍ അടക്കമുള്ളവയുടെ സുരക്ഷ കൂട്ടിയിട്ടുണ്ട്. സംസ്ഥാനത്തെ നിരോധനാജ്ഞ മൂന്ന് ദിവസത്തേക്ക് നീട്ടി. സി.സി.ടി.വി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അവധിയില്‍ കഴിയുന്ന പോലീസുകാരെ അടിയന്തരമായി തിരിച്ചുവിളിച്ചു. ഏത് സാഹചര്യവും നേരിടാന്‍ പോലീസ് ഒരുക്കമാണെന്ന് ഡി.ജി.പി ലോക് നാഥ് ബഹ്റ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.