തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ ഒരു കിലോ കോഴിക്ക് 87 രൂപയ്ക്ക് മുകളില്‍ വില ഈടാക്കുന്നവര്‍ക്കെതിരെ യാതൊരു വിട്ടു വീഴ്ചയും ഇല്ലാതെ കേസ് എടുക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്.
ജി.എസ്.ടിയില്‍ കോഴിയിറച്ചിക്ക് നികുതി ഒഴിവാക്കിയെങ്കിലും അയല്‍ സംസ്ഥാനത്ത് നിന്ന് വരുന്ന കോഴിക്ക് വില കൂടിയെന്ന കാരണം കാണിച്ച് കോഴി വില കൂട്ടുകയാണ് വ്യാപാരികള്‍ ചെയ്തത് .
സംസ്ഥാനത്ത് 87 രൂപയ്ക്ക് മുകളില്‍ കോഴി വില്‍ക്കാന്‍ അനുവദിക്കില്ലെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും ധനമന്ത്രി അറിയിച്ചു. സപ്ലൈകോ ഔട്ട്‍ലെട്ടുകളില്‍ 52 ഇനം സാധനങ്ങളുടെ വില കുറച്ചിട്ടുണ്ട്. ജി.എസ്.ടിയുടെ പേരില്‍ കൊള്ളലാഭം ഇടാക്കാന്‍ അനുവദിക്കില്ല മന്ത്രി പറഞ്ഞു.