Warning: Attempt to read property "post_excerpt" on null in /var/www/vhosts/malayalashabdamonline.com/httpdocs/wp-content/themes/newses/inc/ansar/hooks/hook-single-page.php on line 170
തിരുവനന്തപുരം: യുവതി ഹാജരാകാത്തതിനെ തുടർന്ന് സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ നുണപരിശോധനയില്ല. തിരുവനന്തപുരം പോക്സോ കോടതി നടപടികൾ അവസാനിപ്പിച്ചു എന്ന് മാത്രമല്ല യുവതിയെ കോടതി ശാസിക്കുകയും ചെയ്തു. കേസിൽ യുവതി തുടർച്ചയായി മൊഴി മാറ്റിയ സാഹചര്യത്തിലാണ് നുണപരിശോധനയ്ക്ക് വിധേയയാക്കാൻ അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ട് രണ്ടു തവണ നുണപരിശോധന വേണോ വേണ്ടയോ എന്നത് അറിയിക്കാൻ കോടതി യുവതിയ്ക്ക് അനുമതി നൽകിയിരുന്നു. എന്നാൽ ഇന്ന് ഹർജി പരിഗണിച്ചപ്പോൾ യുവതി ഹാജരാകാത്തതിനെ തുടർന്ന് കോടതി നടപടികൾ അവസാനിപ്പിക്കുകയായിരുന്നു. ഇനി കോടതി നടപടികളിൽ നിന്ന് വിട്ടുനിന്നാൽ കേസ് തള്ളുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. കേസിൽ യുവതിക്കെതിരെയും ചില തെളിവുകൾ ലഭിച്ചിരുന്നുവെങ്കിലും പൊലീസ് ഇക്കാര്യത്തിൽ നിലപാട് സ്വീകരിച്ചിരുന്നില്ല.