ആവശ്യമായവ:
മൈദ – 150 ഗ്രാം
റവ – 150 ഗ്രാം
കോഴിമുട്ട – 1 എണ്ണം
പഞ്ചസാര – 100 ഗ്രാം (പൊടിച്ചത്)
ഏലക്കാപ്പൊടി – 1 ചെറിയ സ്പൂണ്‍
ഉപ്പ്, വെള്ളം – ആവശ്യത്തിന് എണ്ണ വറുത്ത കോരാന്‍ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം:
മൈദ, റവ, പഞ്ചസാര പൊടി, ഏലക്കാപൊടി ഇവയോജിപ്പ് വയ്ക്കുക. മുട്ട അടിച്ചത് ഇതില്‍ ചേര്‍ക്കുക. പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്തുമയത്തില്‍ കുഴച്ച് അരമണിക്കൂര്‍ വയ്ക്കുക. എന്നിട്ട് ഇതിനെ കാല്‍സെന്‍റിമീറ്റര്‍ കനത്തില്‍ പരത്തിയെടുക്കുക. ഇതില്‍ നിന്നും ഡയമണ്ട് ആകൃതിയില്‍ മുറിച്ചെടുക്കുക.
ചൂടായ എണ്ണയില്‍ ഇവ മുക്കി ഇളം ബ്രൌണ്‍ നിറമാകുന്നതുവരെ വറുക്കുക. വറുത്തു കോരുമ്പോള്‍ മൃദുവായിരിക്കുന്ന ഇത് തണുക്കുമ്പോള്‍ കട്ടിയാവുന്നതാണ്. സ്വാദോടെ കഴിക്കാന്‍ പറ്റിയ ഒരു പലഹാരമാണിത്.