മാമ്പഴം – 6 (ചെറുത്)
തേങ്ങ ചിരണ്ടിയത് – അരമുറി
മഞ്ഞള്‍പൊടി – ½ ടീ സ്പൂണ്‍
പച്ചമുളക് – 6 എണ്ണം
ജീരകം – 1 ടീ സ്പൂണ്‍
കടുക് വറുക്കാന്‍ ആവശ്യമായ ഒരു സ്പൂണ്‍ വെളിച്ചെണ്ണ, കടുക്, ഉണക്കമുളക്, കറിവേപ്പില
തയ്യാറാക്കുന്ന വിധം:
തോലുകളഞ്ഞ മാമ്പഴവും മഞ്ഞള്‍പൊടിയും നെടുകെ കീറിയ പച്ച മുളകും ഉപ്പും ചേര്‍ത്ത് ചട്ടിയില്‍ വെള്ളമൊഴിച്ച് വേവിക്കുക. തേങ്ങയും ജീരകവും അരച്ചെടുത്തത് വെന്തമാമ്പഴത്തില്‍ ചേര്‍ത്ത് തിളപ്പിച്ച ശേഷം കടുക് വറുത്തൊഴിച്ച് ഉപയോഗിക്കാം.