ആലപ്പുഴ: വിദ്യാര്‍ത്ഥിനിക്കു നേരെ, ജില്ലാ കോടതിയുടെ മുന്നില്‍ വച്ച് അക്രമത്തിനൊരുങ്ങിയ യുവാവിനെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ധീരമായി നേരിട്ടു. കഴിഞ്ഞ ദിവസം രാവിലെ 11.30ന് വിദ്യാര്‍ത്ഥിനി ജില്ലാ കോടതിയുടെ മുന്നിലൂടെ നടന്നു പോകുമ്പോള്‍ എതിരെ വന്നയുവാവ് കയറി പിടിച്ചു. പെണ്‍കുട്ടി അയാളെ ധീരമായി തന്നെ ചെറുത്തു നിന്നു. ഇതു കണ്ടു നിന്നവര്‍ ഓടി കൂടി യുവാവിനെ കീഴടക്കി. വഴിയാത്രക്കാരായ സ്ത്രീ ജനങ്ങളും ഇയാള്‍ക്കുനേരെ തിരിഞ്ഞു. പോലീസ് സ്ഥലത്തെത്തി പ്രതിയ്ക്കെതിരെ കേസെടുത്തു. അറസ്റ്റു ചെയ്ത ശേഷമാണ് പോലീസും അറിയുന്നത് ഇയാള്‍ കൊടും ക്രിമിനലാണെന്ന വിവരം. രണ്ടു ദിവസം മുന്‍പാണ് ഇയാള്‍ ജയിലില്‍ നിന്നും ഇറങ്ങിയത്.
തിരുവനന്തപുരം, മംഗലപുരം ഊരുകോണം ലക്ഷംവീടു കോളനിയില്‍ മിനി വിലാസത്തില്‍ സതീഷ് (27) ആണ് അക്രമം നടത്തിയത്. വിദ്യാര്‍ത്ഥിനിയുടെ പരാതിയെത്തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്തത് . നമ്മുടെ പെണ്‍കുട്ടികളൊക്കെ ഈ പെണ്‍കുട്ടിയെ മാതൃകയാക്കിയാല്‍ പൂവാലന്മാരെയും അക്രമികളെയുമൊക്കെ ഒരു പരിധിവരെ അമര്‍ച്ച ചെയ്യാന്‍ സാധിക്കുന്നതാണ്.