കാബൂള്‍: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളില്‍ ഇന്ത്യന്‍ എംബസിയ്ക്ക് സമീപം. ശക്തിയേറിയ സ്പോടനം നടന്നു. സ്പോടനത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ പോലീസ് പറഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ഇന്ത്യന്‍ എംബസി ജീവനക്കാര്‍ സുരക്ഷിതരാണെന്നു കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്റ് ചെയ്തിട്ടുണ്ട്. സ്പോടനത്തെ തുടര്‍ന്ന്‍ എംബസി ജീവനക്കാരെ സ്ട്രോഗ് റൂമിലേയ്ക്ക് മാറ്റിയിട്ടുള്ളതായി ഇന്ത്യന്‍ വിദേശകാര്യ വക്താക്കള്‍ അറിയിച്ചു.
ഇന്ത്യന്‍ എംബസി ജീവനക്കാരില്‍ ചിലര്‍ക്ക് നിസാര പരിക്കു പറ്റിയിട്ടുള്ളതായി സൂചനകളുണ്ട് സ്പോടനത്തെ തുടര്‍ന്ന്‍ ജനല്‍ ചില്ലുകള്‍ ഉള്‍പ്പെടെ തകര്‍ന്നു എംബസിക്കെട്ടിടത്തിനു നാശനഷ്ടമുണ്ടായതായിട്ടുള്ള ചിത്രങ്ങള്‍ പുറത്തുവന്നു.