പാലക്കാട്: ഒറ്റപ്പാലം, തൃക്കങ്ങോട്ട് റെയില്‍വേ ട്രാക്കില്‍ രണ്ടു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മായണ്ണൂര്‍ സ്വദേശിയായ 21 വയസ്സുകാരന് അരുണും കേച്ചേരി സ്വദേശിനി കാവ്യ (20) യുമാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. കോയമ്പത്തൂരില്‍ സ്വകാര്യ കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്നു അരുണ്‍. കാവ്യ തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്നു.
രാത്രി വൈകിവന്ന തീവണ്ടിയ്ക്ക് മുന്നില്‍ ചാടി മരിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം കണ്ടെത്തിയത് പുലര്‍ച്ചെയാണ്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വണ്ണം വികൃതമായിപ്പോയി. ഇവരുടെ തിരിച്ചറിയല്‍ രേഖയും മൊബൈല്‍ഫോണും പരിശോധിച്ചാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഒറ്റപ്പാലം പോലീസ്, സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.