കോഴിക്കോട്: ഇന്ന്‍ കേരളത്തെ ഒരു സമ്പൂര്‍ണ്ണ വൈദ്യുതീകരണ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതാണ്. ഇതിന്‍റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട്ട് നിര്‍വ്വഹിക്കുന്നതാണ്. ഒന്നരലക്ഷത്തോളം വരുന്ന പാവപ്പെട്ടവരുടെ വീടുകളില്‍ പുതുതായി വൈദ്യുതി നില്‍കിയതുള്‍പ്പെടെ ഈ ഒരു വര്‍ഷത്തിനുള്ളില്‍ വൈദ്യുതി മേഖലയില്‍ വന്‍ പുരോഗതിയുണ്ടാക്കാനായിയെന്ന്‍ സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഈ സമ്പൂര്‍ണ്ണ വൈദ്യുതീകരണ പ്രഖ്യാപനം നടത്തുന്നത്.
കോഴിക്കോട് ഗവ:മോഡല്‍ സ്കൂളില്‍ നടത്തുന്ന ഈ പ്രഖ്യാപനത്തിലൂടെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ വൈദ്യുതീകരണ സംസ്ഥാനമായി കേരളം മാറുകയാണ്. കെ.എസ്.ഇ.ബിയോടൊപ്പം അനര്‍ട്ട്, എനര്‍ജി മാനേജ്മെന്‍റ് സെന്‍റര്‍ എന്നിവയും പദ്ധതിയില്‍ പ്രവര്‍ത്തന പങ്കാളികളായി സര്‍ക്കാരിനൊപ്പമുണ്ട്. കൂടാതെ എം.എല്‍.എമാര്‍, എം.പിമാര്‍, പട്ടികജാതി-പട്ടികവകുപ്പ്, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സാമ്പത്തിക പങ്കാളിത്തവും പദ്ധതിയ്ക്കുണ്ട്.