തിരുവനന്തപുരം: തനിക്കെതിരെയുള്ള പ്രോസിക്യൂഷന്‍ അനുമതി നേരിടുമെന്നും സംസ്ഥാന പോലീസ് മേധാവി ടി.പി സെന്‍കുമാര്‍ വ്യക്തമാക്കി. ശിഖണ്ഡിയെ കണ്ടാല്‍ പേടിക്കുന്ന ആളല്ല താനെന്നും ഭീഷ്മരെപോലെ ആയുധം താഴെവയ്ക്കുന്ന ആളുമല്ല. എന്ത് പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന്‍ സര്‍ക്കാര്‍ ശുപാര്‍ശചെയ്തതെന്നറിയില്ലയെന്നും തനിയ്ക്ക് അറിയിപ്പ് കിട്ടിയാല്‍ അതിന്‍റെതായ നിലയില്‍ തന്നെ നേരിടുമെന്നും സെന്‍കുമാര്‍ പറഞ്ഞു.
സെന്‍കുമാറിനെതിരെ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതിയ്ക്ക് ഉത്തരവിടാന്‍ കാരണമായത് പോലീസ് ആസ്ഥാനത്തെ പബ്ലിക് ഗ്രീവെന്‍സസ് സെല്‍ എഐജി വി. ഗോപാല്‍ കൃഷ്ണന്‍റെ പരാതിയിന്‍മേലാണ്. 2006 മുതല്‍, സെന്‍കുമാറിനെതിരെ നിയമ നടപടിയ്ക്ക് അനുമതി തേടുകയാണ് ഗോപാല്‍ കൃഷ്ണന്‍. അന്ന്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന്‍ 2012-ല്‍ വീണ്ടും അപേക്ഷ നല്‍കിയിരുന്നു. അതിനും അന്നത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല.
അന്നത്തെ പരാതിതന്നെയാണ് ഇപ്പോള്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ സര്‍ക്കാര്‍ ഉപയോഗിച്ചിട്ടുള്ളത്. സെന്‍കുമാറിനോടുള്ള സര്‍ക്കാരിന്‍റെ അതൃപ്തിതന്നെയാണ് ഗോപാല്‍ കൃഷ്ണന്‍റെ പരാതി പരിഗണിക്കാന്‍ ഇടയായത്. സര്‍ക്കാരും സെന്‍കുമാറും തമ്മിലുള്ള പോരാട്ടം അവസാനിക്കുന്നില്ലയെന്ന്‍ ഇതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയും.