ശ്രീനഗർ : മുപ്പതു വര്ഷങ്ങളുടെ ഇടവേളകൾക്കു ശേഷം ജമ്മു കാശ്മീരിൽ ജനങ്ങൾക്കു വിനോദത്തിനായി സിനിമ തിയറ്ററുകൾ തുറന്നു .ഇന്നലെ ജമ്മു കാശ്മീർ ലെഫ് .ഗവർണർ മനോജ് സിൻഹയാണ് രണ്ടു സിനിമ ഹാളുകൾ ഉദഘാടനം ചെയ്തത് . പുൽവാമയിലും , ഷോപ്പിയാനിലുമാണ് തീയറ്ററുകൾ തുറന്നതു . ജമ്മു കശ്മീരിലെ എല്ലാ ജില്ലകളിലും ഭരണകൂടം കൂടുതൽ തീയറ്ററുകൾ നിർമിക്കും എന്നും , സിനിമ പ്രദർശനത്തിന് പുറമെ നൈപുണ്യവികസന പരിപാടികളും സംഘടിപ്പിക്കുമെന്നും മനോജ് സിൻഹ പറഞ്ഞു . ‘ജമ്മു കാശ്മീരിനെ ഇതൊരു ചരിത്ര പ്രാധന്യമുള്ള ദിവസം ആണ് . പുൽവാമയിലും , ഷോപ്പിയാനിലും മൾട്ടി പർപ്പസ് സിനിമ ഹാളുകൾ തുറന്നു .സിനിമ പ്രദർശനം , നൈപുണ്യ വികസന പരിപാടികൾ ,യുവജനങ്ങളുടെ വിനോദവിജ്ഞാന പരിപാടികൾ എന്നിവ വാഗ്ദാനം ചെയുന്നു . ലെഫ്റ് ഗവർണറുടെ ഓഫീസ് ട്വീറ്റ് ചെയ്തു .