തിരുവനന്തപുരം: മുഖ്യമന്ത്രിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഗവർണർ. കണ്ണൂർ വിസി നിയമനം നടത്തിക്കിട്ടാൻ മുഖ്യമന്ത്രി നേരിട്ടെത്തിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വെളിപ്പെടുത്തി. സ്വന്തം ജില്ലയാണെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ ഞാൻ അത് സമ്മതിച്ചു . ജനാധിപത്യാപരമായി തിരഞെടുത്ത മുഖ്യ മന്ത്രി പറഞ്ഞതാണല്ലോ എന്ന് കരുതി . എജിയുടെ കത്ത് ഉപയോഗിച്ചാണ് സമ്മർദ്ദം ചെലുത്തിയതെന്ന് ഗവർണർ ആരോപിച്ചു. മുഖ്യമന്ത്രിയുടെ മൂന്ന് കത്തുകൾ അദ്ദേഹം വാർത്താ സമ്മേളനത്തിൽ പരസ്യപ്പെടുത്തി. പുനര്‍നിയമനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി. എന്നാല്‍ വെയിറ്റേജ് നല്‍കാമെന്നായിരുന്നു താന്‍ പറഞ്ഞത്. നിര്‍ബന്ധിച്ചതോടെയാണ് മുഖ്യമന്ത്രിയുടെ വാക്കിന് വില നല്‍കിയത്. നിയമനം നിയമവിധേയം അല്ലെന്നു താൻ നിരവധി തവണ ചുണ്ടികാണിച്ചുവെങ്കിലും അഡ്വക്കേറ്റ് ജനറൽ ഉൾപ്പടെ ഉള്ളവരുടെ നിയമ ഉപദേശം തനിക്കു ലഭിച്ചു .താൻ ആവിശ്യപെടാതെ ആണ് നിയമഉപദേശം ലഭിച്ചത് .നിയമത്തിന്റെ നടപടി ക്രമം ഒഴുവാക്കണം എന്നും മുഖ്യമന്ത്രി ആവിശ്യപെട്ടു . സമ്മര്‍ദം കൂടിയതോടെ ചാന്‍സലര്‍ സ്ഥാനത്ത് തുടരാന്‍ സാധിക്കില്ലെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചു. 2021 ഡിസംബര്‍ എട്ടിനാണ് താന്‍ ആദ്യത്തെ കത്ത് മുഖ്യ മന്ത്രിക്കു അയച്ചത് . സ്ഥാനത്ത് തുടരണമെന്നായിരുന്നു കത്തിന് വന്ന മറുപടി . ചാൻസലർ സ്ഥാനം ഒഴിയാൻ തയാറാണ് എന്ന് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു .