പത്തനംതിട്ട: ശബരിമലയിൽ ശുദ്ധജലക്ഷാമം വർദ്ധിക്കുന്നു. സന്നിധാനത്തേക്ക് വെള്ളം എത്തിക്കുന്നതിനായുള്ള പുതിയ പൈപ്പ് ലൈൻ നിർമ്മാണ പദ്ധതി അനിശ്ചിതാവസ്ഥയിൽ തുടരുന്നു. കുന്നാർ ഡാമിൽ നിന്നും സന്നിധാനത്തിലേക്ക് വെള്ളം എത്തിക്കുന്ന പദ്ധതിയാണ് അവതാളത്തിലായത്.പദ്ധതിയുടെ ഡിപിആർ തയ്യാറാക്കാൻ ബോർഡിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. പദ്ധതി തയ്യാറായതോടെ ടെന്റർ നടപടിയിലേക്ക് കടന്നിരുന്നു.എന്നാൽ മൂന്ന് തവണ ടെന്റർ നടത്തിയെങ്കിലും ആരും ടെന്റർ എടുക്കാൻ തയ്യാറായില്ല.