ബോംബ് നിർമ്മാണത്തിന് ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് കളമശേരി സ്ഫോടനക്കേസിലെ പ്രതി മാർട്ടിൻ. തമ്മനത്തെ വീട്ടിൽ വെച്ചാണ് ബോംബ് നിർമ്മിച്ചത്. ബോംബ് ഉണ്ടാക്കുന്ന വിധം ഇൻ്റർനെറ്റിൽ നോക്കി പഠിക്കുകയും രാവിലെ അഞ്ച് മണിക്ക് വീട്ടിൽ നിന്നിറങ്ങി. കൺവെൻഷൻ സെൻ്ററിൽ നാലിടത്തായാണ് ബോംബുകൾ സ്ഥാപിച്ചത് എന്ന് മാർട്ടിൻ മൊഴി നൽകി . റിമോട്ട് കൺട്രോൾ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നും ചോദ്യം ചെയ്യലിൽ മാർട്ടിൻ വ്യക്തമാക്കി. കളമശേരി പോലീസ് ക്യാമ്പിൽ ചോദ്യം ചെയ്യൽ തുടരുകയാണ്. എൻഎസ്‌ജി സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം, കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ പത്തരയ്ക്ക് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കും.