കേരളം സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബർ 9 മുതൽ 16 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 27 ആ മത് ഐ . എഫ് .എഫ് .കെ യുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ നവംബര്‍ 11 വെള്ളിയാഴ്ച രാവിലെ 10 മണിക് ആരംഭിക്കും . w w w .iffk .in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് റെജിസ്ട്രേഷൻ നടത്താവുന്നതാണ് . പൊതുവിഭാഗത്തിനു 1000 രൂപയും വിദ്യാർഥികൾക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ് .മേളയുടെ മുഖ്യവേദിയായ ടാഗോർ തിയറ്ററുകളിൽ സജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെൽ മുഖേന നേരിട്ടും രെജിസ്ട്രേഷന് നടത്താം .