കൊച്ചി : പ്രമുഖ മലയാള നടി നിമിഷ സജയൻ ഒരു കോടി പതിനാല് ലക്ഷം രൂപയുടെ ജിഎസ്ടി തട്ടിപ്പ് നടത്തിയെന്ന് ബിജെപി മുൻ വക്താവ് സന്ദീപ് വാര്യർ. ഫേസ്ബുക്കിൽ ഇത് സംബന്ധിച്ചുള്ള രേഖകൾ പുറത്ത് വിട്ടാണ് ബിജെപി നേതാവ് നിമിഷ സജയനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. നടിയുടെ നികുതി തട്ടിപ്പിൽ സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് വകുപ്പ് അന്വേഷണം നടത്തുന്നുണ്ടെന്ന് സന്ദീപ് വാര്യർ അറിയിച്ചു. നിമിഷയുടെ അമ്മ തെറ്റ് സംഭവിച്ചതായി സമ്മതിച്ചു. 20.65 രൂപ നികുതിയാണ് നടി കുടിശ്ശിക വരുത്തിയിരിക്കുന്നതായിട്ടാണ് ജിഎസ്ടി വകുപ്പ് കണ്ടെത്തിയതെന്ന് സന്ദീപ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.സമൂഹമാധ്യമം വഴിയാണ് ജിഎസ്ടിക്ക് നടി വരുമാന തട്ടിപ്പ് നടത്തിട്ടുണ്ടെന്ന് പരാതി ലഭിച്ചത്. ഇതെ തുടർന്നുള്ള അന്വേഷണത്തിൽ നടി സിനിമയിലും പരസ്യത്തിലും മറ്റുമായി നേടിയ തുകയുടെ പൂർണ വിവരം ജിഎസ്ടിആർ-1 റിട്ടേൺസിൽ അറിയിച്ചിട്ടില്ലയെന്ന് കണ്ടെത്തി. ശേഷം ജിഎസ്ടി ഇന്റലിജൻസ് നടിക്കെതിരെ സമ്മൻസ് അയക്കുകയും ചെയ്തു.