ഓട്ടോറിക്ഷയില്‍ ഡ്രൈവറോടൊപ്പം മുന്‍ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുന്നയാള്‍ക്ക് അപകടത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലെന്ന് ഹൈക്കോടതി. ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ ഇത്തരത്തില്‍ യാത്ര ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ട മംഗലാപുരം സ്വദേശി ഭീമയും ഇന്‍ഷുറന്‍സ് കമ്പനിയും തമ്മിലുള്ള കേസില്‍ വിധി പറയുന്നതിനിടെയാണ് കോടതിയുടെ വീക്ഷണം. ഇയാള്‍ക്ക് ഇന്‍ഷുറന്‍സ് നല്കണമെന്ന് മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ ഉത്തരവിറക്കിയിരുന്നു ഇതിനെതിരെയായിരുന്നു ഇന്‍ഷുറന്‍സ് കമ്പനി കോടതിയെ സമീപിച്ചത്. കേസില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കണമെന്ന് ഉറപ്പ് വരുത്തണമെന്നും കോടതി വീക്ഷിച്ചു.