കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണ വേട്ട. നാലേമുക്കാല്‍ കിലോ സ്വര്‍ണ്ണമാണ് മൂന്ന് യാത്രക്കാരില്‍ നിന്നുമായി പിടികൂടിയത്. കോഴിക്കോട് സ്വദേശി ഹനീഫ, തിരൂരങ്ങാടി സ്വദേശി രവീന്ദ്രന്‍, മലപ്പുറം സ്വദേശി അബ്ദുള്‍ ജലീല്‍ എന്നിവരാണ് പിടിയിലായത്. ശരീരത്തിലും അടിവസ്ത്രത്തിലും ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണമാണ് കസ്റ്റംസ് പരിശോധനയില്‍ പിടിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം ഇതേ മാതൃകയില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച എയര്‍ഹോസ്റ്റസിനെ പിടികൂടിയിരുന്നു. സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ വഴിയുള്ള അനധികൃത സ്വര്‍ണ്ണക്കടത്ത് വീണ്ടും സജീവമായ സാഹചര്യത്തില്‍ സ്വര്‍ണ്ണകടത്തിന് പിറകിലുള്ള റാക്കറ്റുകള്‍ക്കായുള്ള അന്വേഷണം ഉദ്യോഗസ്ഥര്‍ ശക്താമാക്കിയിട്ടുണ്ട്.