ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രം കുറുപ്പിന്റെ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചു. ആദ്യമായാണ് ഒരു മലയാള സിനിമയുടെ പ്രമോഷന്റെ ഭാഗമായി ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ബുര്‍ജില്‍ ചിത്രത്തിന്റെ ട്രെയിലര്‍ കാണാന്‍ ദുല്‍ഖര്‍ സല്‍മാന്‍ കുടുംബസമേതമാണ് എത്തിയത്. താരം തന്നെയാണ് തന്റെ സമുഹമാധ്യമ അക്കൗണ്ടിലൂടെ ലൈവായി ട്രെയിലറിന്റെ പ്രദര്‍ശനം പുറത്ത് വിട്ടത്. മലയാളത്തിന് പുറമേ തെലുങ്ക്, തമിഴ്, ഹിന്ദി, കന്നട എന്നീ ഭാഷകളിലും നാളെ ചിത്രം പ്രേക്ഷകരിലേക്കെത്തും. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതം ആസ്പദമാക്കിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന് പുറമേ ശോഭിത ധൂലിപാല, ഇന്ദ്രജിത്ത്, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, അനുപമ പരമേശ്വരന്‍, സൈജു കുറുപ്പ്, സുധീഷ് എന്നിവരും അണിനിരക്കുന്നു.