പ്രേക്ഷകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചുരുളി നവംബര്‍ 19 ന് റിലീസ് ചെയ്യും. ഒ ടി ടി പ്ലാറ്റ്‌ഫോമായ സോണി ലൈവില്‍ എത്തുന്ന ചിത്രം ഐ എഫ് എഫ് കെ യില്‍ പ്രദര്‍ശിപ്പിച്ചതില്‍ നിന്നും ചിത്രത്തിന്റെ വ്യത്യസ്തമായ വേര്‍ഷനാകും 19ന് റിലീസ് ചെയ്യുക. ചിത്രത്തിന്റെ ട്രെയിലറും പുറത്തിറങ്ങിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ജല്ലിക്കെട്ടിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചുരുളി യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മീശ നോവലിലൂടെ പ്രസിദ്ധിയാര്‍ജിച്ച എസ് ഹരീഷ് ആണ്. മൂവി മോണ്‍സ്റ്ററി ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറില്‍ സംവിധായകന്‍ ലിജോയും ചെമ്പന്‍ വിനോദുമാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട് എന്നിവര്‍ക്ക് പുറമേ ജോജു ജോര്‍ജ്ജ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ അണിനിരക്കും.