ആനയെ കാണാന്‍ നാടുവിട്ട വിദ്യാര്‍ത്ഥികളെ കണ്ടെത്തി. ഇടുക്കി തൊടുപുഴ കരിമണ്ണൂരില്‍ നിന്നുമാണ് വിദ്യാര്‍ത്ഥികളെ കാണാതായത്. ”ആനയെ കാണാന്‍ പോവുകയാണെന്നും, പറ്റിയാല്‍ ഒരെണ്ണത്തിനെ വാങ്ങിയെ മടങ്ങുവെന്നും” കത്ത് എഴുതി വച്ച ശേഷമായിരുന്നു പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ ഇരുവരും നാട് വിട്ടത്. ഇരുവരെയും കോടനാട് ആനപരിശീലന കേന്ദ്രത്തിന് സമീപത്ത് നിന്നുമാണ് പോലീസ് കണ്ടെത്തിയത്. ഇവരെ രണ്ട് ദിവസങ്ങളായി കോടനാട് ഗുരുവായൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പോലീസ് അന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന് കരിമണ്ണൂര്‍ പോലീസ് ആണ് വിദ്യാര്‍ത്ഥികളെ കണ്ടെത്തിയത്. ക്ലാസ്സില്‍ കയറാതെ ആനയെ കാണാന്‍ പോയതിന് ഇവരെ അദ്ധ്യാപകന്‍ ശകാരിച്ചരുന്നു. വീട്ടില്‍ വിളിച്ചു അറിയിക്കുമെന്നും പറഞ്ഞതോടെയാണ് ഇരുവരും നാടുവിട്ട് പോയത്. ആനയെ കാണാന്‍ പോയ വിവരം അറിഞ്ഞാല്‍ അച്ഛന്‍ തല്ലുമെന്നും കുട്ടികളില്‍ ഒരാള്‍ സുഹൃത്തുകള്‍ക്ക് വാട്ട്‌സ് ആപ്പ് മെസ്സേജ് അയച്ചിരുന്നു.