മകള്‍ മരിച്ചതറിഞ്ഞ് മാതാവ് വിഷം കഴിച്ച് ആത്മഹത്യാശ്രമം നടത്തി. കൊച്ചി വൈറ്റിലയില്‍ ഇന്ന് പുലര്‍ച്ചെ നടന്ന വാഹനാപകടത്തില്‍ മരിച്ച മുന്‍ മിസ്സ് കേരള കൂടിയായ അന്‍സി കബീറിന്റെ മാതാവ് റസീനയാണ് മകള്‍ മരിച്ച വിവുരമറിഞ്ഞ് ആത്മഹത്യശ്രമം നടത്തിയത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. മരണവിവരം അറിഞ്ഞ റസീന വിഷം കഴിക്കുകയും അയല്‍വാസികള്‍ വന്ന് വിളിച്ചിട്ടും വാതില്‍ തുറക്കാതെയിരുന്നതിനെ തുടര്‍ന്ന് ഇവര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് വാതില്‍ തുറന്ന റസീന ഛര്‍ദിച്ചതു കണ്ട് പോലീസ് ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.