തിരുവനന്തപുരം കുടപ്പനക്കുന്നില്‍ പത്ത് വയസ്സുകാരന്‍ ഓടയില്‍ വീണ് മരിച്ചു. കുടപ്പനക്കുന്ന് ദേവീ ക്ഷേത്രത്തിന് സമീപത്തുള്ള ദേവ് ആണ് ഓടയില്‍ വീണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. പാല് വാങ്ങുന്നതിനായി പുറത്തേക്ക് ഇറങ്ങിയ അച്ഛന് പിന്നാലെ പോയ കുട്ടി ഓടയില്‍ വീഴുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ ഓടയില്‍ കണ്ടെത്താനായില്ല. മഴയത്ത് ഓടയില്‍ നല്ല ഒഴുക്കുണ്ടായിരുന്നതിനാല്‍ വെള്ളം ഒഴുകിയെത്തുന്ന കുളത്തില്‍ നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.