കോവിഡ് പ്രതിസന്ധിയില്‍ ഒന്നര വര്‍ഷത്തിലേറെയായി അടഞ്ഞ് കിടന്ന സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു. സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളും പ്രവേശനോത്സവത്തോടെയാണ് കുരുന്നുകളെ അക്ഷരമുറ്റത്തേക്ക് വീണ്ടും സ്വാഗതം ചെയ്തത്. തിരുവനന്തപുരം കോട്ടണ്‍ഹില്ലില്‍ സംസ്ഥാനതല പ്രവേശനോത്സവം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടമായി ഒന്നാം ക്ലാസ്സ് മുതല്‍ ഏഴാം ക്ലാസ്സ് വരെയും പത്തു പന്ത്രണ്ടും ക്ലാസ്സുകളിലുമായി 42 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഇന്ന് അക്ഷരമുറ്റത്തേക്ക് തിരികെയത്തും. സിക് റും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ എല്ലാ സ്‌കൂളിലും ഉറപ്പാക്കിയിട്ടുണ്ടെന്നും ആദ്യ രണ്ടാഴ്ച ഉച്ചവരെയാകും ക്ലാസ്സുകള്‍ എന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സ്‌കൂള്‍ തുറന്ന് ഒരാഴ്ചക്ക് ശേഷമുള്ള അവലോകന യോഗത്തില്‍ കുടുതല്‍ പരിഷ്‌കാരങ്ങള്‍ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.