സിനിമ സാംസ്‌കാരിക രാഷ്ട്രിയ മേഖലയിലെ പ്രമുഖരെ അടക്കം തട്ടിപ്പിന് ഇരയാക്കിയ മോണ്‍സണ്‍ മാവുങ്കലിന് എതിരെ പോസ്‌കോ കേസ്.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. തുടര്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി.എറണാകുളം കല്ലൂരിലെ വീട്ടില്‍ വച്ചാണ് ബലാത്സംഗത്തിന് ഇരയാക്കിയതെന്നും പരാതിയില്‍ പറയുന്നു.എറണാകുളം നോര്‍ത്ത് പോലീസ് ആണ് മോണ്‍സനെതിരെ പോസ്‌കോ കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്.