മഴക്കെടുതിയിലായ കേരളത്തിന് സഹായഹസ്തവുമായി സ്റ്റാലിന്‍. കേരളത്തിന് സഹായഹസ്തവുമായി ഡി എം കെ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ ധനസഹായം നല്കുമെന്ന വാര്‍ത്ത തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് തമിഴ്‌നാട് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഡി എം കെ ചാരിറ്റബിള്‍ ട്രസ്റ്റ് മുഖാന്തരമാവും സംഭാവന കൈമാറ്റം ചെയ്യുക. ‘കനത്ത മഴയിലും പ്രളയത്തിലും ദുരിതമനുഭവിക്കുന്ന കേരളത്തിലെ നമ്മുടെ സഹോദരങ്ങള്‍ക്കൊപ്പമാണ്. അവരുടെ കഷ്ടപ്പാടുകള്‍ ലഘൂകരിക്കാനായി ഡി എം കെ ചാരിറ്റബിള്‍ ട്രസ്റ്റ് ഒരു കോടി രൂപ സംഭാവന ചെയ്യുന്നു. നമുക്ക് ഈ മാനവികതയെ ഉള്‍കൊണ്ട് അവരെ സഹായിക്കാം’ എന്നാണ് സ്റ്റാലിന്റെ ട്വീറ്റ്.