കൊച്ചി: ശബരിമലയിലെ സംഭവവികാസങ്ങള്‍ നിരീക്ഷിക്കാൻ ഹൈക്കോടതി ചുമതലപ്പെടുത്തിയ നിരീക്ഷകസമതി തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതു സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാനുള്ള യോഗം വെള്ളിയാഴ്ച കൊച്ചിയിൽ ചേര്‍ന്നിരുന്നു.
പ്രതിഷേധപ്രകടനങ്ങള്‍ അവസാനിക്കുകയും പോലീസ് നിയന്ത്രണങ്ങളിൽ ഭക്തര്‍ക്ക് ബുദ്ധിമുട്ടില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയും ചെയ്ത സാഹചര്യത്തിൽ ശബരിമലയിലെ സ്ഥിതിഗതികള്‍ തൃപ്തികരമാണെന്നാണ് സമിതിയുടെ വിലയിരുത്തൽ. ജസ്റ്റിസ് പി ആര്‍ രാമൻ, ജസ്റ്റിസ് എസ് സിരിജഗൻ, ഡിജിപി എ ഹേമചന്ദ്രൻ എന്നിവരുള്‍പ്പെട്ട സമിതി ശബരിമലയിലെത്തി സ്ഥിതിഗതികള്‍ നേരിട്ട് കണ്ട് വിലയിരുത്തയതിന്‍റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.
Read More: ശബരിമലയിൽ അക്രമികൾ തമ്പടിച്ചിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി
ശബരിമലയിലെ നിരോധനാജ്ഞ ബുധനാഴ്ച അര്‍ധരാത്രി വരെ നീട്ടിയിരുന്നു.