ജയ്പൂര്‍: രാജസ്ഥാനിലെ ഹൈവേയുടെ അരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ വോട്ടിങ് യന്ത്രം കണ്ടെത്തി. കിഷൻഗഞ്ച് നിയോജകമണ്ഡലത്തിലെ ഷഹാബാദ് പ്രദേശത്താണ് ഹൈവേ നമ്പര്‍ 27ൽ വോട്ടിങ് യന്ത്രം കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
ഗ്രാമവാസികളാണ് റോഡിൽ വോട്ടിങ് യന്ത്രം കിടക്കുന്ന വിവരം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി വോട്ടിങ് യന്ത്രം മാറ്റുകയായിരുന്നു. ബാരൻ ജില്ലയിൽ ഉള്‍പ്പെട്ട മണ്ഡലമാണ് കിഷൻഗഞ്ച്. സംഭവത്തിനു പിന്നാലെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. അബ്ദുള്‍ റഫീക്ക്, നവൽ സിങ് എന്നീ ഉദ്യോഗസ്ഥരെയാണ് അനാസ്ഥ ആരോപിച്ച് സസ്പെൻഡ് ചെയ്തത്.