• Mon. Jan 6th, 2025 3:39:33 PM

Malalyalashabdam

Latest Malayalam News and Videos

സൗദിയുടെ ശക്തമായ തീരുമാനം; ഇറാനും പിന്തുണച്ചു, ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, എണ്ണവില കൂടും

Byadmin

Dec 8, 2018

റിയാദ്: എണ്ണവിപണിയില്‍ കാതലായ മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുന്നു. സൗദി അറേബ്യ ശക്തമായ ചില തീരുമാനങ്ങള്‍ എടുത്തിരിക്കുന്നു. സൗദിയുടെ തീരുമനത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യയും രംഗത്തെത്തി. സൗദിയുടെ തീരുമാനത്തെ ഇറാന്‍ പോലും പിന്തുണച്ചുവെന്നതാണ് സംഭവിച്ചിരിക്കുന്ന പ്രധാന കാര്യം. അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ വിരുദ്ധമായി, എണ്ണ ഉല്‍പ്പാദനം കുത്തനെ കുറയ്ക്കാനാണ് സൗദിയുടെ തീരുമാനം. വിപണിയില്‍ ഓരോ ദിവസവും 12 ലക്ഷം ബാരല്‍ എണ്ണയുടെ കുറവാണ് വരിക. ഈ പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ വില വര്‍ധിക്കാന്‍ തുടങ്ങി. വില വര്‍ധിക്കുന്ന നീക്കങ്ങളില്‍ നിന്ന് പിന്‍മാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. പുതിയ തീരുമാനത്തില്‍ കനത്ത തിരിച്ചടി കിട്ടുന്ന ഒരു രാജ്യം ഇന്ത്യയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ….

എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് വെള്ളിയാഴ്ചയാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ഉല്‍പ്പാദനം വന്‍ തോതില്‍ വെട്ടിക്കുറയ്ക്കുക. വില കുറയുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. ഇതിന് പ്രധാന രാജ്യങ്ങള്‍ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഒപെകില്‍ നിന്ന് രാജിവെക്കുകയാണെന്ന് ഖത്തര്‍ കഴിഞ്ഞാഴ്ച പ്രഖ്യാപിച്ചിരുന്നു.രണ്ടുദിവസത്തെ കൂടിയാലോചനകള്‍ക്ക് ശേഷമാണ് സൗദിയുടെ പ്രഖ്യാപനം വന്നത്. ഉല്‍പ്പാദനം കുറയ്ക്കരുതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം തള്ളിയാണ് സൗദിയുടെ റഷ്യയുടെയും തീരുമാനം. ഒപെകില്‍ അംഗങ്ങളല്ലാത്ത എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് റഷ്യയാണ്.സൗദിയുടെ കീഴിലുള്ള എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ക്കും റഷ്യയുടെ കീഴിലുള്ള രാജ്യങ്ങള്‍ക്കും ഒരേ നിലപാടാണ് ഈ വിഷയത്തിലുണ്ടായിരുന്നത്. ഇറാനും സൗദിയുടെ തീരുമാനത്തെ പിന്തുണച്ച് രംഗത്തുവന്നു. ഇതോടെ എണ്ണ മേഖലയിലെ പ്രധാന രാജ്യങ്ങളെല്ലാം തീരുമാനത്തില്‍ യോജിച്ചിരിക്കുകയാണ്. എണ്ണ വിപണിയില്‍ കുറയുമെന്ന് സാരം.ഓസ്ട്രിയയിലെ വിയന്നയിലായിരുന്നു യോഗം. 12 ലക്ഷം ബാരല്‍ എണ്ണ ഒരോ ദിവസവും വെട്ടിക്കുറയ്ക്കാനാണ് തീരുമാനം. അടുത്ത ജൂണ്‍ വരെയാണ് പുതിയ കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. നിലവില്‍ വിപണിയില്‍ കിട്ടുന്ന അളവില്‍ ഇനി എണ്ണ ലഭിക്കില്ല. സ്വാഭാവികമായും വില വര്‍ധിക്കും. ഇടയ്ക്ക് അവലോകന യോഗം ചേര്‍ന്ന് ഭാവി കാര്യങ്ങള്‍ തീരുമാനിക്കും.
എണ്ണ വിലയില്‍ വന്‍ തോതിലുള്ള ഇടിവുണ്ടായതാണ് ഒപെക് രാജ്യങ്ങളെ ശക്തമായ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ആഗോള വിപണിയില്‍ എണ്ണവില 30 ശതമാനം കുറഞ്ഞിരുന്നു. ഇങ്ങനെ പോയാല്‍ 2008ലുണ്ടായതിന് സമാനമായ പ്രതിസന്ധി രൂപപ്പെടുമെന്നാണ് സൗദിയുടെ വാദം.

By admin

Leave a Reply

Your email address will not be published. Required fields are marked *