ദില്ലി: മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരമറി നടന്നെന്ന് ആരോപണം വ്യാപകമാവുന്നു. ഇലക്ട്രോണിക് വോട്ടിങ് യത്രങ്ങളില്‍ തിരിമറി നടന്നെന്ന് ആരോപണമാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ തന്നെ കോണ്‍ഗ്രസ് ഉന്നയിച്ചത്. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കി.മുന്‍ കേന്ദ്രമന്ത്രി കപില്‍ സിബല്‍, മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരാതി നല്‍കിയത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി നടന്നുവെന്ന പരാതിക്ക് പിന്നാലെയാണ് പോസ്റ്റല്‍ ബാലറ്റുകള്‍ പെരുവഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.ഇവിഎമ്മില്‍ അട്ടിമറി നടന്നുവെന്ന് ആരോപിച്ച് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതിന് പിന്നാലെയാണ് മധ്യപ്രദേശില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ഉപേക്ഷിപ്പക്കെപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭോപ്പാലിലെ പോലീസ് കാന്റിന് സമീപത്താണ് പോസ്റ്റല്‍ ബാലറ്റുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുണ്ടായിരുന്ന പോലീസുകാര്‍ക്ക് വേണ്ടി എത്തിച്ച പോസ്റ്റല്‍ ബാലറ്റുകളാണ് കാന്റീന് സമീപത്ത് കണ്ടെത്തിയത്. നവംബര്‍ 18 നായിരുന്നു ഭോപാലില്‍ പോസ്റ്റല്‍ ബാലറ്റ് വഴിയുള്ള തെരഞ്ഞെടുപ്പ് നടന്നത്.വോട്ടെണ്ണെല്‍ നടക്കുന്ന ഡിസംബര്‍ പതിനൊന്നിനകം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ എത്തിക്കേണ്ടതാണ് ഈ ബാലറ്റ് പേപ്പറുകള്‍. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്കായി 4000 ത്തോളം ബാലറ്റ് പേപ്പറുകളാണ് ഇവിടേക്ക് എത്തിച്ചിരുന്നത്.സംഭവം അറഞ്ഞതോടെ കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥലത്തെത്തി. സംഭവം അറിഞ്ഞതോടെ കാന്റീനില്‍ എത്തിയപ്പോള്‍ പോസ്റ്റല്‍ ബാലറ്റുകളുടെ എല്‍വലപ്പുകള്‍ കാന്റിന്റെ പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടു. ഇതിനു പുറമെ 250 ലധികം എന്‍വലപ്പുകള്‍ കൂടി കെട്ടിടത്തിനകത്ത് ശ്രദ്ധിക്കാതെ കിടക്കുന്നതായി കണ്ടതായി കോണ്‍ഗ്രസ് നേതാവ് കൃഷ്ണ ഖട്ടകെ പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.വഴിയില്‍ നിന്ന് കണ്ടെടുത്ത എന്‍വലപ്പുകള്‍ തുറന്നു കിടക്കുകയായിരുന്നെന്ന് ഭോപാല്‍ സൗത്ത് വെസ്റ്റ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്തി പിസി ശര്‍മ്മയും വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. സംഭവത്തില്‍ ഭോപാല്‍ ജില്ലാ കളക്ടറും ജില്ലാ റിട്ടേണിഹ് ഓഫീസര്‍ സുധാമ ഖാദെയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.അതേസമയം വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടന്നുവെന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണത്തിനിടെ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തന രഹിതമായ വിവരം തിരഞ്ഞെടുപ്പ് കമ്മീഷന് തുറന്ന് സമ്മതിക്കേണ്ടി വന്നിരുന്നു.
വെള്ളിയാഴ്ച്ച രാവിലെ 8.19 മുതല്‍ 9.35 വരെ ഭോപ്പാലിലെ സ്‌ട്രോങ് റൂമിലെ സിസിടിവി ക്യാമറകളും സ്‌ട്രോങ് റൂമിന് പുറത്തു സ്ഥാപിച്ചിട്ടുള്ള എല്‍ഇഡി സ്‌ക്രീനും പ്രവര്‍ത്തിച്ചിരുന്നില്ലെന്നാണ് ഭോപ്പാല്‍ കലക്ടര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ട്.
ക്യാമറയും സ്‌ക്രീനും പ്രവര്‍ത്തന രഹിതമാകാന്‍ കാരണം വൈദ്യുതി തടസ്സപ്പെട്ടതാണെന്നാണ് വിശദീകരണം. ഇനി വൈദ്യുതി തടസ്സപ്പെടാതിരിക്കാന്‍ ഇന്‍വെര്‍ട്ടറും ജനറേറ്ററും സ്ഥാപിച്ചിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍ മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍ വോട്ടിങ് യന്ത്രങ്ങള്‍ വോട്ടെടുപ്പ് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമായിരുന്നു സ്‌ട്രോങ് റൂമില്‍ എത്തിയത്. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കാവല്‍ നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനത്തിലായിരുന്നു വോട്ടിങ് യന്ത്രങ്ങള്‍ കൊണ്ടുപോയിരുന്നത്. അധികമായി കരുതിയ വോട്ടിങ് യന്ത്രങ്ങളാണ് ഇവ. വോട്ടിങ്ങിന് ഉപയോഗിക്കാത്ത യത്രങ്ങളായതിനാല്‍ അട്ടിമറി പ്രശ്‌നങ്ങളില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിക്കുന്നു. വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ള ഭോപ്പാലിലെ സ്‌ട്രോങ് റൂമിന് പുറത്ത് കോണ്‍ഗ്രസ്സിന്റേയും ആംആദ്മി പാര്‍ട്ടിയുടേയും പ്രവര്‍ത്തകരും കാവല്‍ തുടരുന്നുണ്ട്.