ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നതിന്നാൽ കനത്ത മഴയ്ക്കുള്ള സാധ്യതകൾ കണക്കിലൊടുത്ത് ഇടുക്കി ഡാം നാളെ തുറക്കും. ചെറുതോണി ഡാമിന്റെ ഒരു ഷട്ടർ തുറന്ന് 50 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കും. നാളെ രാവിലെ ആറിന് ഒരു ഷട്ടർ തുറക്കും. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണിത്. ചെറുതോണി ഡാം നാളെ തുറക്കാൻ കേന്ദ്ര ജലകമ്മീഷൻ വൈകീട്ട് വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. ഡാം തുറക്കുന്ന സാഹചര്യം കണക്കിലെടുത്ത് പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം.
ചെറുതോണി ഡാം ഇന്ന് വൈകീട്ട് തുറക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്നിരുന്ന റിപ്പോർട്ടുകൾ. എന്നാൽ, ജലനിരപ്പ് നേരിയ തോതിൽ കുറഞ്ഞതോടെ തീരുമാനം മരവിപ്പിക്കുകയായിരുന്നു.