തിരുവനന്തപുരം : രണ്ട് ദിവസം തുടർച്ചയായി മഴ പെയ്യാതിരുന്നത് വെള്ളപ്പൊക്കത്തിന് ശമനമുണ്ടാക്കി. എന്നാൽ പ്രളയം കൂടുതലായി ബാധിച്ച ചെങ്ങന്നൂരിലും കുട്ടനാട്ടിലും വെള്ളം ഇപ്പോഴും പൂർണ്ണമായും ഇറങ്ങിയിട്ടില്ല.
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് എന്നത്തേക്ക് സ്വന്തം വീടുകളിൽ മടങ്ങി പോകാൻ കഴിയുമെന്ന കാര്യം അനിശ്ചിതമായി തുടരുകയാണ്. 23 വരെ മഴ കാര്യമായി പെയ്യാൻ സാധ്യത ഇല്ലെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
വെള്ളപ്പൊക്ക രക്ഷാപ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ എത്തി നിൽക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇനി ജന ജീവിതം സാധാരണ നിലയിലാക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.