അബുദാബി : തൃശൂർ സ്വദേശിയും 14 കാരനുമായ നിഹാൽ സരിൻ ആണ് ഇന്ത്യൻ ചെസ്സിന് പുതിയ പ്രതീക്ഷകൾ നൽകി ഗ്രാൻഡ് മാസ്റ്റർ പദവി കരസ്ഥമാക്കിയത്. ലോക ചെസ്സ് ഫെഡ്റെഷന്റെ ഗ്രാൻഡ് മാസ്റ്റർ പദവി കരസ്ഥമാക്കിയ നിഹാൽ ചെസ്സിൽ ശ്രേഷ്ഠ പദവി നേടുന്ന 53 മത്തെ ഇന്ത്യൻ താരവും മൂന്നാമത്തെ മലയാളി താരവുമാണ്.
ജി എൻ ഗോപാലിനും എസ് എൽ നാരായണനും ശേഷം ഗ്രാൻഡ് മാസ്റ്റർ പദവിയിലെത്തുന്ന മൂന്നാമത്തെ മലയാളി താരമാണ് നിഹാൽ.
ഇന്ത്യൻ ചെസ്സിലേ അത്ഭുതബാലൻ ആയി അറിയപ്പെടുന്ന നിഹാൽ സരിൻ 2014 ലേ ദക്ഷിണഫ്രിക്കൽ നടന്ന അണ്ടർ 10 ലോക ചെസ്സിൽ കിരീടം നേടിയിട്ടുണ്ട്. ഡോക്ടർ സരിന്റെയും ഡോക്ടർ ഷിജിന്റെയും മകനായ നിഹാൽ ത്രിശൂർ ദേവ മാതാ സി എം ഐ പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്.