കാലാവസ്ഥ വ്യതിയാനമനുസരിച്ചു ചുണ്ടുകൾ വരണ്ടുങ്ങി തൊലി പൊളിഞ്ഞൊക്കെ കാണാറുണ്ട്. അതുപോലെ ചുണ്ടുകൾക്ക് ചുറ്റുമുണ്ടാകുന്ന കറുപ്പ് മിക്കപേരിലും കാണാറുണ്ട്. ഇതിനൊക്കെ പ്രതിവിധിയായി നമുക്ക് വീട്ടിൽ തന്നെ ചില പൊടിക്കൈകൾ ചെയ്തു ചുണ്ടുകൾ മൃദുലവും മനോഹരവുമാക്കാൻ കഴിയും. ചില കാര്യങ്ങൾ ദിനചര്യയിൽ ശ്രദ്ധിക്കുകയാണ് ആദ്യം വേണ്ടത്.
ധാരാളം വെള്ളം കുടിയ്ക്കുക പഴച്ചാർ കുടിയ്ക്കുന്നത് ചുണ്ടുകളുടെ വരൾച്ച തടയാൻ സഹായിക്കും. കൂടാതെ ചുണ്ടുകൾ കടിയ്ക്കുകയൊ നാവ് കൊണ്ട് നനയ്ക്കുകയോ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം.
ഒരു ടീസ്പൂൺ ഓട്സ്സിനോടൊപ്പം തക്കാളി നീരും തൈരും സമം ചേർത്തു മിക്സ് ചെയ്തു ചുണ്ടിൽ പുരട്ടുക. കുറച്ചു ദിവസം തുടർച്ചയായി ഇതു ചെയ്യുകയാണെങ്കിൽ ചുണ്ടുകൾക്ക് നല്ല നിറവും മൃദുത്വവും ലഭിക്കുന്നതാണ്
തേങ്ങാ വെള്ളം പതിവായി ചുണ്ടിൽ പുരട്ടുക.
തേനും ഗ്ലിസറിനും തുല്യ അളവിൽ എടുത്തു മിക്സ് ചെയ്തു ചുണ്ടിൽ പുരട്ടുക
ചുണ്ടുകളിലെ ഡെഡ് സ്കിൻ ഇല്ലാതാക്കാൻ ഒലിവ് ഓയിൽ സമം പഞ്ചസാര ചേർത്തു ചുണ്ടിൽ പുരട്ടിയാൽ മതി. മാതളനാരങ്ങയുടെ അല്ലി അരച്ചതിൽ സമം പാൽപ്പാട ചേർത്തു ചുണ്ടിൽ പുരട്ടി പതിനഞ്ചു മിനിട്ടിനു ശേഷം കഴുകി കളയുക. ചുണ്ടുകൾ മൃദുലവും നല്ല ചുവപ്പ് നിറവും ഉള്ളതായി മാറും