തിരുവനന്തപുരം : ആകാശ വിസ്മയം തീർത്തു കൊണ്ട് നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം ദൃശ്യമായി. കേരളത്തിൽ രാത്രി 11.52 ന് ആരംഭിച്ച ഗ്രഹണം പുലർച്ചെ 3.49 വരെ നീണ്ടു നിന്നു. ഇത് റെക്കോർഡ് സമയമാണ്. ഇതുവരെ ഉണ്ടായിട്ടുള്ള സമ്പൂർണ്ണ ഗ്രഹണമെല്ലാം 100 മിനിറ്റിൽ താഴെയായിരുന്നു.
2018 ന്റെ തുടക്കത്തിൽ ഉണ്ടായ ഗ്രഹണം സൂപ്പർ മൂൺ ഗ്രഹണമായിരുന്നു. ചന്ദ്രഗ്രഹണ വേളയിൽ ഭൂമി ചന്ദ്രനിൽ എത്തുന്ന പ്രകാശത്തെ മറയ്ക്കുന്നു. ഈ സമയം ഭൂമി സൂര്യന്റെയും ചന്ദ്രന്റെയും ഇടയിൽ ആയിരിക്കും. എന്നാൽ ഗ്രഹണ വേളയിൽ ഭൂമിയുടെയും ചന്ദ്രന്റെയും സ്ഥാനവും സൂര്യനിൽ നിന്നുള്ള അകലവുമാണ് ഗ്രഹണത്തിന്റെ ദൈർഘ്യം നിശ്ചയി ക്കുന്നത്.