മുംബൈ : മൂട്ടശല്യം സഹിക്കാനാകാതെ യാത്രക്കാർ പരാതി നൽകിയതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം സർവ്വീസ് താത്കാലികമായി നിർത്തി വച്ചു, ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
യാത്രക്കാരുടെ പരാതി തുടർച്ചയായി വരികയും സാമൂഹ്യമാധ്യമങ്ങളിൽ മൂട്ടകളുടെ ചിത്രം സഹിതം വാർത്തകൾ പ്രചരിക്കുകയും ചെയ്തതിന്റെ പിന്നാലെയാണ് സർവ്വീസ് നിർത്തിവച്ചു ശുചീകരണ പ്രവർത്തനം നടത്താൻ അധികൃതർ നിർബന്ധിതരായത്.