ആറന്മുള : നാവിൽ രുചി വൈവിധ്യങ്ങൾ നിറച്ചു കൊണ്ട് ആറന്മുള പാർഥസാരഥി ക്ഷേത്ര സന്നിധിയിൽ വള്ളസദ്യയ്ക്ക് ആരംഭമായി. എൺപതു നാൾ നീണ്ടു നിൽക്കും ഈ സദ്യ.
‘പൊൻപ്രകാശം വിതറുന്ന വിളക്കത്തു വിളമ്പണമെന്നു’ തുടങ്ങുന്ന വഞ്ചിപ്പാട്ടോടെയാണ് വള്ളസദ്യ തുടങ്ങുന്നത്. ഈശ്വരസങ്കല്പത്തിൽ വിളക്കിനു മുൻപിലാണ് സദ്യ വിളമ്പുന്നത്.
അഭീഷ്ടസിദ്ധിയ്ക്കും സന്താന സൗഭാഗ്യം ഉണ്ടാകാനും സർപ്പദോഷപരിഹാരത്തിനുമൊക്കെയായിട്ടാണ് ഭക്തർ പള്ളിയോടങ്ങൾക്കു വഴിപാടായി വള്ളസദ്യ നേരുന്നത്.