2017ൽ ലോകം തിരഞ്ഞ പത്ത് സിനിമകളിൽ ഒന്ന് തെന്നിന്ത്യൻ ചിത്രം
ലോകത്ത് ഈ വർഷം ഏറ്റവുമധികം തിരഞ്ഞ പത്ത് സിനിമകളിൽ ഒന്ന് ഒരു ഇന്ത്യൻ സിനിമയാണ്. ബോക്സ്ഓഫീസില്‍ റെക്കോർഡ് സൃഷ്ടിച്ച രാജമൗലി ചിത്രം ബാഹുബലി 2. ഗൂഗിളിൽ ഏറ്റവുമധികം തിരഞ്ഞ പത്ത് സിനിമകളിൽ ഏഴാമതാണ് ബാഹുബലി
പട്ടികയിൽ ഒന്നാമത് ഹൊറർ ചിത്രം ഇറ്റ്. 2 വണ്ടർ വുമൻ, 3 ബ്യൂട്ടി ആൻഡ് ദ് ബീസ്റ്റ്, 4 ലോഗൻ,5 ജസ്റ്റിസ് ലീഗ്, 6 ദ് ഫേറ്റ് ഓഫ് ദ് ഫ്യൂരിയസ്, 7 ബാഹുബലി 2, 8 ഡൺകിർക്, 9 ലാലാ ലാൻഡ്, 10 തോർ ര്ഗനരോർക്.
ഇന്ത്യയിലും ഗൂഗിളിന്റെ തിരച്ചിലില്‍ ഒന്നാമത് ബാഹുബലി 2 തന്നെ. ഗൂഗിള്‍ തന്നെ പുറത്തുവിട്ട ഒരു വര്‍ഷത്തെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുളളത്. ആമിര്‍ ഖാന്‍ ചിത്രം ദംഗല്‍, ശ്രദ്ധ കപൂര്‍-അര്‍ജുന്‍ കപൂര്‍ ചിത്രം ഹാഫ് ഗേള്‍ ഫ്രണ്ട്, ആലിയ ഭട്ട്-വരുണ്‍ ധവാന്‍ ചിത്രം ബദ്രിനാഥ് കി ദുല്‍ഹനിയ, ടൈഗര്‍ ഷറോഫ് ചിത്രം മുന്ന മിച്ചേല്‍, രണ്‍ബിര്‍ ചിത്രം ജഗ്ഗാ ജസൂസ് ഷാരൂഖ് ചിത്രം റഈസ് എന്നിവ യഥാക്രമം ബാഹുബലിക്ക് പിന്നാലെയുണ്ട്.
അഭിനേതാക്കളിൽ സണ്ണി ലിയോൺ ഒന്നാമത്.ബിഗ് ബോസിലൂടെ ശ്രദ്ധനേടിയ അർഷി ഖാൻ, സപ്ന ചൗദരി എന്നിവരാണ് സണ്ണിയുടെ തൊട്ടുപുറകിൽ.
ഒന്നാം ഭാഗത്തില്‍ കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയായിരുന്നു രണ്ടാം ഭാഗം. അതിനാല്‍ കൂടിയാവും വലിയ ആവേശത്തൊടെയാണ് ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായി ആളുകള്‍ കാത്തിരുന്നത്. ലോക വ്യാപകമായി റിലീസ് ചെയ്ത ചിത്രം 1000 കോടി രൂപയാണ് കളക്ഷന്‍ നേടിയത്.