തിരുവനന്തപുരം: സിപിഎം – ബിജെപി സംഘര്‍ഷത്തെ തുടര്‍ന്ന് ബിജെപി സംസ്ഥാന ഓഫീസിനു നേരെ ആക്രമണം നടന്നതിനാല്‍ സംഘർഷാവസ്ഥ രൂക്ഷമായ തലസ്ഥാനത്ത് പോലീസ് സുരക്ഷ ശക്തമാക്കി. 450 പൊലീസുകാരെയാണ് വിവിധ പ്രദേശങ്ങളിലായി നിയോഗിച്ചിട്ടുള്ളത്. പാര്‍ട്ടി ഓഫീസുകളിലും പ്രധാനകേന്ദ്രങ്ങളിലും കൂടുതല്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടുന്നതിനു പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. പൊതുസ്ഥലത്തു സ്ഥാപിച്ചിട്ടുള്ള രാഷ്ട്രീയ പാർട്ടികളുടെ കൊടിതോരണങ്ങൾ മാറ്റാൻ ജില്ലാ കലക്ടർ നിർദ്ദേശിച്ചു. മൂന്നു ദിവസത്തേക്കു തലസ്ഥാനത്തു രാഷ്ട്രീയ പാർട്ടികളുടെ പ്രകടനങ്ങൾ നിരോധിച്ചിട്ടുണ്ട്.