• Sun. Dec 22nd, 2024

Malalyalashabdam

Latest Malayalam News and Videos

രാജ്യത്തിന്‍റെ പ്രഥമ പൗരനായി റാം നാഥ് കോവിന്ദ്

Byadmin

Jul 25, 2017

Warning: Attempt to read property "post_excerpt" on null in /var/www/vhosts/malayalashabdamonline.com/httpdocs/wp-content/themes/newses/inc/ansar/hooks/hook-single-page.php on line 170

 

ന്യൂഡൽഹി∙  ഇന്ത്യയുടെ 14–മത് പ്രഥമ പൗരനായി റാം നാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ സത്യവാചകം ചൊല്ലിക്കൊടുത്തു.   ഈ സ്ഥാനത്തെ ഏറെ വിനയത്തോടെ സ്വീകരിക്കുന്നുവെന്നും ഉത്തരവാദിത്തം സന്തോഷത്തോടെ നടപ്പാക്കുമെന്നും അധികാരമേറ്റെടുത്ത ശേഷം റാം നാഥ് കോവിന്ദ് പറഞ്ഞു. ഡോ. രാധാകൃഷ്ണൻ, ഡോ. അബ്ദുൽ കലാം, പ്രണബ് മുഖർജി തുടങ്ങിയവർ നടന്ന വഴിയിലൂടെ നടക്കാൻ സാധിക്കുന്നത് അഭിമാനകരമാണെന്നും റാം നാഥ് പറഞ്ഞു.  ഞാൻ ചെറിയൊരു ഗ്രാമത്തിലെ ചെറിയൊരു പശ്ചാത്തലത്തിൽ നിന്നാണ് വരുന്നത്. അതുകൊണ്ട് യാത്ര വളരെ വലുതായിരുന്നു. ഒരു രാജ്യമെന്ന നിലയിൽ നമ്മുക്ക് നിരവധി നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. ഇനിയും പലതും നേടാനുണ്ടെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

രാവിലെ രാജ്ഘട്ടിലെത്തി ഗാന്ധി സമാധിയിൽ റാം നാഥും ഭാര്യയും പുഷ്പാർച്ചന നടത്തി , മിലിട്ടറി സെക്രട്ടറിയുടെ അകമ്പടിയോടെ രാഷ്ട്രപതി ഭവനിലെത്തി. സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രണബ് മുഖർജിയും നിയുക്ത രാഷ്ട്രപതി റാം നാഥ് കോവിന്ദും ഒരേ വാഹനത്തിലാണ് രാഷ്ട്രപതി ഭവനിൽനിന്നും സത്യപ്രതിജ്ഞാ ചടങ്ങിനായി പാർലമെന്റ് മന്ദിരത്തിലേക്ക് തിരിച്ചത്. പാർലമെന്റിലെത്തിയ ഇരുവരെയും ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ, ഉപരാഷ്ട്രപതി ഹാമിദ് അൻസാരി എന്നിവർ ചേർന്നു സ്വീകരിച്ച് പാർലമെന്റിന്റെ സെൻട്രൽ ഹാളിലേക്ക് ആനയിച്ചു.   പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി മുഖ്യമന്ത്രിമാർ, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, റാം നാഥ് കോവിന്ദിന്റെ അടുത്ത ബന്ധുക്കൾ, മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീൽ, മുൻ പ്രധാനമന്ത്രിമാരായ ഡോ. മൻമോഹൻ സിങ്, ദേവഗൗഡ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *