തിരുവനന്തപുരം∙ അരുവിക്കര എംഎൽഎ കെ.എസ്. ശബരീനാഥനും സബ് കലക്ടർ ദിവ്യ എസ്. അയ്യരും വിവാഹിതരായി. രാവിലെ ഒൻപതരയ്ക്കും പത്തേകാലിനും ഇടയ്ക്കുള്ള ശുഭമുഹൂർത്തത്തിലായിരുന്നു വിവാഹം. തമിഴ്നാട് തക്കല കുമാരകോവിലിൽ വച്ചായിരുന്നു ചടങ്ങുകൾ.
ആടയാഭരണങ്ങള്‍ അധികമൊന്നുമില്ലാതെ രണ്ടുമാല മാത്രമാണ് വധുവിന്റെ കഴുത്തിലെ ആഭരണം. വിവാഹം ലളിതമാക്കുന്നതിനൊപ്പം ഹരിതസൗഹൃദമാക്കാനും ഇവര്‍ തീരുമാനിച്ചിരിക്കുകയാണ്. വിവാഹത്തിന് എത്തുന്ന അതിഥികള്ക്ക് വനം വകുപ്പില്‍ നിന്നും ശേഖരിച്ച വൃക്ഷതൈകള്‍ നല്കും . വാഴത്തടയും ഈറയും കുരുത്തോലയും ചേരുന്ന വിവാഹ പന്തല്‍ ആണ് ഇവര്‍ക്കാ യി ഒരുക്കിയത്.
ആര്‍ഭാടമൊന്നുമില്ലാതെ ദിവ്യ എസ് അയ്യരും ശബരീനാഥനും വിവാഹിതരായി.
Warning: Attempt to read property "post_excerpt" on null in /var/www/vhosts/malayalashabdamonline.com/httpdocs/wp-content/themes/newses/inc/ansar/hooks/hook-single-page.php on line 170