തിരുവനന്തപുരം: നിയമപരമായ എതിര്‍പ്പില്ലാത്ത ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കാനുള്ള തീരുമാനം പ്രധാന നിര്‍ദ്ദേശമാക്കി എല്‍ ഡി എഫ് യോഗത്തില്‍ മദ്യനയം സംബന്ധിച്ച് ധാരണയായി . കള്ള് വ്യവസായത്തിന് പ്രത്യേക പരിഗണന ഉണ്ടാകും , ഇതിന്റെ ഭാഗമായി ഫൈവ് സ്റ്റാര്‍ ബാറുകളില്‍ കള്ള് ലഭ്യമാക്കണമെന്ന നിര്‍ദ്ദേശവും മദ്യനയത്തില്‍ മുന്നോട്ട് വയ്ക്കുന്നുണ്ട് . പുതിയ മദ്യനയം മന്ത്രിസഭായോഗത്തിന് ശേഷം ഇന്നുതന്നെ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. പാതയോരത്തെ മദ്യഷാപ്പുകള്‍ക്ക് സുപ്രീംകോടതി നിരോധനം ഏര്‍പ്പെടുത്തിയതോടെ മദ്യവില്പനയില്നിന്നുള്ള വരുമാനത്തില്‍ വന്‍ ഇടിവുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയം പെട്ടെന്നുകൊണ്ടുവരുന്നതെന്നാണ് സൂചന. ടൂറിസം മേഖലയ്ക്ക് പ്രത്യേക പരിഗണന നല്കുന്ന രീതിയിലാണ് മദ്യനയം തയ്യാറാക്കിയിരിക്കുന്നത്.