ചെന്നൈ: ചെന്നൈ ടീ നഗറില്‍ തീ പിടിത്തമുണ്ടായ ചെന്നൈ സില്‍ക്സിന്‍റെ നാലു നിലകള്‍ ഇടിഞ്ഞു വീണു. ബുധനാഴ്ച പുലര്‍ച്ചെ തീപിടുത്തമുണ്ടായ, ഏഴു നിലകളുള്ള ടെക്സ്റ്റയില്‍സിന്‍റെ നാലു നിലകളാണ് ഇന്നു പുലര്‍ച്ചയില്‍ തകര്‍ന്നു വീണത്. കെട്ടിടം ഇടിഞ്ഞു വീണതിനെ തുടര്‍ന്ന്‍ ദുര്‍ബലാവസ്ഥയിലായതിനാല്‍ പരിസരവാസികളെ ഒഴിപ്പിച്ചു.
കെട്ടിടം മൊത്തത്തില്‍ പൊളിച്ചു മാറ്റാന്‍ തീരുമാനമായി. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനുവേണ്ടി മന്ത്രി ആര്‍.ബി ഉദയകുമാര്‍ സ്ഥലത്തെത്തി. ഇന്നലെ തീപിടുത്തമുണ്ടായ ചെന്നൈ സില്‍ക്സില്‍, മണിക്കൂറുകള്‍ നീണ്ട പരിശ്രമത്താലാണ് തീ നിയന്ത്രണ വിധേയമായത്.