ന്യൂഡല്‍ഹി: ജിയോയെ കടത്തിവെട്ടി വമ്പന്‍ ആനുകൂല്യങ്ങളോടെ റിലയന്‍സ് ബ്രോഡ്ബാന്‍ഡ് സര്‍വ്വീസ് തുടങ്ങുന്നു. 500 രൂപയ്ക്ക് 100 ജിബി ഡാറ്റ ഉപയോഗിക്കാവുന്ന പ്ലാനോടെയാണ് ജിയോ ഫൈബര്‍ അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്‍റെ ലോഞ്ചിംഗ് നടക്കുന്നത് ദീപാവലിയോടെയാകും. എന്നാല്‍ ഇതിന്‍റെ പകുതി ഡാറ്റയ്ക്ക് ഇരട്ടി തുകയാണ് മറ്റു കമ്പനികള്‍ ഈടാക്കുന്നത്.
100 എംപിസിഎസ് ശേഷിയുള്ളതാണ് ജിയോ ഫൈബര്‍ നെറ്റ് വര്‍ക്ക്. ഇപ്പോള്‍ മെട്രോ ഉള്‍പ്പെടെ പത്തു നഗരങ്ങളില്‍ സേവനം നല്‍കുന്നുണ്ട്. ജനങ്ങള്‍ ധാരാളമായി അധിവസിക്കുന്ന റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ടുമെന്‍റുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലും ആദ്യഘട്ട സേവനം ലഭ്യമാക്കുന്നത്.