തൃശൂര്‍: കഴിഞ്ഞ ദിവസം രാത്രിയില്‍ വൈദ്യുതി മന്ത്രി എം.എം മണി സഞ്ചരിച്ചിരുന്ന വാഹനത്തിന്‍റെ പൈലറ്റ് വാഹനം നിയന്ത്രണം വിട്ടുമറിഞ്ഞ് അഡീഷണല്‍ എസ്.ഐയ്ക്കും രണ്ടു സീനിയര്‍ പോലീസ് ഓഫീസര്‍മാര്‍ക്കും പരിക്കുപറ്റി. പുഴക്കല്ലില്‍ സിഗ്നല്‍ കഴിഞ്ഞ് പെട്രോള്‍ പമ്പിനു സമീപമുള്ള യുടേണിലാണ് അപകടമുണ്ടായത്. ഇടതു ഭാഗത്തു കൂടികടന്നു കയറിയവാഹനത്തെ കണ്ടു പെട്ടെന്നു ബ്രേക്ക് ചെയ്തപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഡിവൈറിലിടിച്ച് മറിയുകയായിരുന്നു.
അപകടത്തില്‍ പെട്ടു രക്തത്തില്‍ കുളിച്ചു കിടന്ന ഇവരെ ഉടന്‍ തന്നെ എസ്കോര്‍ട്ട് വാഹനത്തില്‍ കയറ്റാനും മറ്റു കാര്യങ്ങള്‍ക്കും മന്ത്രി നേതൃത്വം നല്‍കി. പരിക്കേറ്റ പോലീസുകാരെ സമീപത്തെ സ്വകര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനും മന്ത്രി സഹായിച്ചു അവരോടൊപ്പം ആശുപത്രിയിലെത്തി. കോഴിക്കോട്ട് സമ്പൂര്‍ണ്ണ വൈദ്യുതീകരണ പ്രഖ്യാപന പരിപാടികഴിഞ്ഞ് മടങ്ങുകയായിരുന്നു മന്ത്രി എം.എം മണി. പരിക്കേറ്റവര്‍ക്കൊപ്പമെത്തിയമന്ത്രി, തന്‍റെ പദവി മാറ്റി വെച്ചായിരുന്നു ആശുപത്രിയില്‍ ഇടപെട്ടത്. പ്രാഥമിക ചികിത്സകഴിഞ്ഞ പോലീസുകാര്‍ക്കൊപ്പം ഏറെ നേരം ചിലവഴിച്ചിട്ടാണ് മന്ത്രി മടങ്ങിയത്.